കൊറോണ ബാധിച്ച് ലോകത്താകെ മരിച്ചത് 100,090 പേരെന്ന് കണക്ക്

ആഗോളതലത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 16 ലക്ഷത്തിനും മേലെയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ 95,000 പേരാണ് ലോകതാകമാനം മരിച്ചത്. കൊവിഡ് ബാധിച്ച് 100,090 പേര്‍ ഇതുവരെ മരിച്ചതായാണ് വിവരം.

ലോകത്താകെ 16,38,216 പേര്‍ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്ക്. മാര്‍ച്ച് 10ന് കൊവിഡ് മരണനിരക്ക് 5000 മാത്രമായിരുന്നു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അരലക്ഷം കൊവിഡ് മരണമാണ് ഉണ്ടായത്. ജനുവരി 30 വരെ 170 പേര്‍ മാത്രമായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രില്‍ ആദ്യത്തോടെ ഇത് 50,000 കടന്നു. അമേരിക്കയില്‍ മാത്രം പതിനേഴായിരത്തിലധികം ആളുകള്‍ മരിച്ചു.

ഇറ്റലിയില്‍ രോഗം ബാധിച്ചു മരിച്ച ഡോക്ടര്‍മാരുടെ എണ്ണം 100 കടന്നു. 17 ദിവസത്തിനിടെ ഏറ്റവും കുറവ് മരണം റിപ്പോര്‍ട്ട് ചെയ്തതിന്റെ ആശ്വാസത്തിലാണ് സ്പെയിന്‍. 605 പേരാണ് മരിച്ചത്. രോഗബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തിനിന്ന് മാറ്റിയെങ്കിലും ആശുപത്രിയില്‍ തുടരുകയാണ്.

Top