വിലക്ക് ലംഘിച്ച് പള്ളിയില്‍ നമസ്‌കാരത്തിനെത്തി; 12 പേര്‍ക്കെതിര കേസ്

പാലക്കാട്: വിലക്ക് ലംഘിച്ച് പള്ളിയില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് എത്തിയ 12 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ഒരാള്‍ കഴിഞ്ഞ ദിവസം കാരക്കുര്‍ശിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആളുടെ ബന്ധുവാണ്. മണ്ണാര്‍ക്കാട് കരിമ്പ പാലളം പള്ളിയിലാണ് ഇവര്‍ നമസ്‌കാരത്തിനെത്തിയത്.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഇയാള്‍ സമ്പര്‍ക്ക നിയന്ത്രണ നിര്‍ദ്ദേശം ലംഘിച്ചാണ് കരിമ്പയിലുള്ള ഭാര്യ വീട്ടില്‍ എത്തിയത്. നിയന്ത്രണം ലംഘിച്ച് പള്ളിയില്‍ നിസ്‌കാരം നടത്തിയതിന് മലപ്പുറത്തും അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മേലാറ്റൂരില്‍ മൂന്നും പോത്തുകല്‍, വഴിക്കടവ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Top