അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് ; ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

തൃശൂര്‍: തൃശ്ശൂരിലെ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ്. ഈ സാഹചര്യത്തില്‍ ഇവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മുഴുവന്‍ ഡോക്ടര്‍മാരും നിരീക്ഷണത്തില്‍ പോകാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി. ജൂലൈ 21 വരെ നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദേശം.

കുന്നത്തങ്ങാടി സ്വദേശിനി വത്സല(63) ഈ മാസം 5നാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാംപിള്‍ പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നേരത്തേ നെഗറ്റീവായിരുന്നു.

അതേസമയം, മരിച്ച സ്ത്രീയുടെ സ്രവ പരിശോധനാ ഫലം വരുന്നതിന് മുമ്പ് മൃതദേഹം വിട്ടുകൊടുത്തത് ചട്ടലംഘനമാണെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Top