ഇന്ന് കൊവിഡ് സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശി ദുബായില്‍ നിന്നെത്തിയത് 34 ദിവസം മുമ്പ്

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് കൊവിഡ്19 സ്ഥിരീകരിച്ച രണ്ട് പേരില്‍ കാസര്‍കോട് സ്വദേശി ദുബായില്‍ നിന്നെത്തിയത്. കഴിഞ്ഞ മാര്‍ച്ച് 16 നാണ് ചെമ്മനാട് തെക്കില്‍ സ്വദേശിയായ ഇയാള്‍ നാട്ടിലെത്തിയത്. ഇദ്ദേഹം നാട്ടിലെത്തിയിട്ട് 34 ദിവസം പിന്നിട്ടു.

രോഗ വിമുക്തരായ എട്ടു പേരില്‍ മൂന്നു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ഉക്കിനടുക്കയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ ചികിത്സയിലുള്ളവരാണ്. രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുള്‍പ്പടെ

സംസ്ഥാനത്ത് ഇന്ന് 13 പേരാണ് രോഗബാധയില്‍ നിന്ന് മോചിതരായത്. കണ്ണൂര്‍ ജില്ലയിലെ മൂന്ന് പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

129 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇന്ന് കൊവിഡ്-19 സ്ഥിരീകരിച്ച രണ്ടാമത്തെയാള്‍ കണ്ണൂര്‍ ജില്ലക്കാരനാണ്. അബുദാബിയില്‍ നിന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വിവിധ ജില്ലകളിലായി 55,590 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 72 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top