കൊറോണവൈറസ് ; സൃഷ്ടിച്ചത് ചൈനീസ് ശാസ്ത്രജ്ഞന്മാരെന്ന് പഠന റിപ്പോർട്ട്

ബെയ്ജിംഗ് : കൊറോണ വൈറസ് വ്യാപനം ലോകത്തെയാകെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. രോഗ വ്യാപനം അതി തീവ്രമായി തുടരുകയുമാണ്. ലോകത്തെയാകെ ഭീതിയിലാഴ്ത്തി പൊട്ടിപ്പുറപ്പെട്ട കൊറോണ മഹാമാരിയുടെ ഉത്ഭവം ലോക രാജ്യങ്ങൾ സംശയിച്ചത് പോലെ തന്നെ ചൈനയാണെന്ന് വ്യക്തമാക്കുന്ന പുതിയ പഠനറിപ്പോര്‍ട്ടുകൾ ആണ് പുറത്തു വന്നിരിക്കുന്നത്. വുഹാൻ ലാബിൽ ഗെയിൻ ഓഫ് ഫംഗ്ഷൻ പ്രോജക്റ്റിൽ ജോലി ചെയ്യുന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരാണ് കൊറോണ വൈറസിന്റെ സൃഷ്ടിക്ക് പിന്നിലെന്നാണ് കണ്ടെത്തൽ.

ചൈനീസ് ഗുഹയിലെ വവ്വാലുകളിൽ നിന്ന് കണ്ടെത്തിയ വൈറസിൽ നടത്തിയ പരീക്ഷണങ്ങളാണ് മാരകമായ കൊറോണ വൈറസിലേക്ക് വഴി തെളിച്ചത് . പിന്നീട് ഇത് സ്വാഭാവികമായി ഉണ്ടായ പ്രകൃതിദത്ത വൈറസാണെന്നും , വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നുവെന്നും തെളിയിക്കാനായി റിവേഴ്സ് എഞ്ചിനീയറിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് ലാബുകളിൽ മനപൂർവ്വം സൃഷ്ടിക്കുന്ന നാശ നഷ്ടങ്ങൾ , മറച്ചുവെക്കൽ , ഡാറ്റ ചോർത്തൽ എന്നിവയും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഈ ഗവേഷകർ പറയുന്നു . ബയോറക് -19 എന്ന കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റ് വികസിപ്പിച്ച ഇമ്മ്യൂണോർ എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ചെയർമാനാണ് വൈറോളജിസ്റ്റായ സോറെൻസെൻ . ലണ്ടനിലെ സെന്റ് ജോർജ്ജ് യൂണിവേഴ്സിറ്റിയിലെ ഗൈനക്കോളജി പ്രൊഫസറാണ് ഡാൽഗ്ലീഷ് . ഇവരുടെ റിപ്പോർട്ട് ബയോഫിസിക്സ് ഡിസ്കവറിയുടെ ത്രൈമാസ അവലോകനത്തിൽ പ്രസിദ്ധീകരിക്കും.

Top