കുവൈറ്റില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി നീട്ടി

കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ കുവൈറ്റിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള അവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. നേരത്തെ പ്രഖ്യാപിച്ച അവധി 14ന് അവസാനിക്കാനിരിക്കെയാണ് 15 മുതല്‍ രണ്ടാഴ്ചകൂടി അവധി തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. പൊതു, സ്വകാര്യ മേഖലകളിലെ സ്‌കൂളുകള്‍, കോളജുകള്‍, സൈനിക കോളജുകള്‍, ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാലയങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമായിരിക്കും.

Top