രാജ്യത്ത് എച്ച് 1 എന്‍ 1 പടരുന്നു: ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 152 കേസുകള്‍

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ പോലെ രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന എച്ച്1എന്‍1 പനി ആശങ്കയുളവാക്കുന്നതെന്ന് ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്. വര്‍ദ്ധിച്ച് വരുന്ന എച്ച്1എന്‍1 കേസുകളുടെ എണ്ണം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേരിയ വ്യക്തമാക്കി. ദേശീയ രോഗനിയന്ത്രണകേന്ദ്രത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ 152 എച്ച്1എന്‍1 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വൈറല്‍ പനി കൈകാര്യം ചെയ്യുന്നത് പോലെത്തന്നെ എച്ച്1എന്‍1 പനി കൈകാര്യം ചെയ്യാനുള്ള സംവിധാനം എല്ലാ സംസ്ഥാനങ്ങളിലും ഉണ്ടെന്നും, ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കുന്നു. പനിയുണ്ടെങ്കില്‍ ഉടനടി ചികിത്സ തേടണമെന്നും ടെസ്റ്റുകള്‍ നടത്തണമെന്നും എയിംസ് നിര്‍ദേശിക്കുന്നു. ചുമയ്ക്കുമ്പോള്‍ മുഖം മൂടണം. ചുമയും ജലദോഷവുമുണ്ടെങ്കില്‍ മാസ്‌ക് ധരിക്കുന്നത് നല്ലതാണ്, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍. തിരക്കുള്ള സ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണം – എയിംസ് ഡയറക്ടര്‍ വ്യക്തമാക്കുന്നു.

Top