കൊറോണ ദുരിതാശ്വാസം; ഒരു കോടി സംഭാവന നല്‍കി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍

ഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍. ഒരു കോടി രൂപയാണ് ക്രിക്കറ്റ് അസോസിയേഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

കഴിഞ്ഞ ദിവസം ബി.സി.സി.ഐ 51 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന് പിന്നാലെയാണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സംഭവനയുമായി രംഗത്തെത്തിയത്. ഇതില്‍ 50 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കുമാണ് സംഭാവന നല്‍കിയത്.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന നാലാമത്തെ ക്രിക്കറ്റ് അസോസിയേഷന്‍ ആണ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍.

Top