സംരക്ഷണ വസ്ത്രങ്ങള്‍ അനാവശ്യമായി ഉപയോഗിക്കരുത്

ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുളള സംരക്ഷണ വസ്ത്രങ്ങള്‍(Protective Suits)അനാവശ്യമായി ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി ചൈനീസ് ആരോഗ്യ മന്ത്രാലയം. ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍, സംരക്ഷണ സ്യൂട്ടുകള്‍, മാസ്‌ക്, കണ്ണട എന്നിവയുടെ ദൗര്‍ലഭ്യം നേരിടുന്ന പശ്ചാത്തലത്തിലാണ് അധികൃതര്‍ ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

വ്യാപകമായ പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ നേരിടാനാവസയമായ സംരക്ഷണ വസ്ത്രങ്ങളും മാസ്‌കുകളും ചൈനയില്‍ ലഭ്യമല്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്ന് യുനിസെഫ് അടക്കമുള്ള സംഘടനകളും ചില രാജ്യങ്ങളും അവശ്യവസ്തുക്കളെത്തിച്ച് ചൈനയ്ക്ക് പിന്തുണ നല്‍കിയിരുന്നു.

Top