കൊറോണ വൈറസ് ; വ്യാജപ്രചാരണം, ഒരാള്‍ക്കെതിരെ കേസെടുത്തു

പത്തനംതിട്ട: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയതില്‍ പത്തനംതിട്ടയില്‍ ഒരാള്‍ക്കെതിരെ കേസ്സെടുത്തു. ജില്ലയില്‍ 12 പേരുടെ സ്രവ സാംപിള്‍ പരിശോധന ഫലം വരാനുണ്ട്. 21 പേരാണ്. വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 788 പേരടക്കം വീടുകളില്‍ 1254 പേര്‍ നിരീക്ഷണത്തിലുണ്ട്. 12 പരിശോധനാ ഫലങ്ങളാണ് ഇനി വരാനുള്ളത്. ബസ്സ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 70 സംഘങ്ങള്‍ നടത്തിയ പരിശോധനങ്ങളില്‍ പനി ലക്ഷണങ്ങള്‍ കണ്ടെത്തിയവരോട് വീടുകളില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

കൊവിഡ് ലക്ഷണങ്ങളുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ പന്തളം സ്വദേശിക്ക് കോവിഡ് 19 സ്ഥിരീകരിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതിന് പ്രവാസിക്കെതിരെ പന്തളം പോലീസ് കേസ്സെടുത്തു. സമൂഹ മാധ്യമങ്ങളിലാണ് വ്യാജ പ്രചാരണം നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ എത്തുന്ന സാഹചര്യത്തില്‍ താഴെ തട്ടില്‍ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താനാണ് തീരുമാനം.

Top