കൊറോണ വൈറസ്; ജാഗ്രത വേണം എന്നാല്‍ ഭീതി പരത്തരുത്: പിണറായി വിജയന്‍

pinarayi-vijayan

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിച്ച് മുന്നോട്ട് പോകണം എന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാഗ്രത വേണമെന്നും എന്നാല്‍ ഭീതി പരത്തരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചൈനയില്‍നിന്ന് എത്തിയവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കൂട്ടിച്ചേര്‍ത്തു.

രോഗം റിപ്പോര്‍ട്ട് ചെയ്തത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ് വിദ്യാര്‍ത്ഥിനി.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചിരുന്നു. കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിള്‍ അയച്ചിരുന്നെന്നും ഇവരില്‍ ഒരാളുടെ സാമ്പിള്‍ പോസിറ്റീവ് ആവുകയുമായിരുന്നുവെന്നുമാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. സംസ്ഥാനത്ത് 806 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

Top