കേരളത്തില്‍ 11 ജില്ലകളിലായി കൊറോണ രോഗികള്‍ 64; ജാഗ്രത തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ ഇതുവരെയും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 67 പേര്‍ക്ക്. പുതുതായി സ്ഥിരീകരിച്ചത് 15 പേര്‍ക്ക്. രണ്ട് പേര്‍ എറണകുളം ജില്ലക്കാരും രണ്ട് പേര്‍ മലപ്പുറം ജില്ലക്കാരും രണ്ട് പേര്‍ കോഴിക്കോട് ജില്ലക്കാരും നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരും അഞ്ച് പേര്‍ കാസര്‍കോട് ജില്ലക്കാരുമാണ്. കേരളത്തില്‍ അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കലക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

കേരളത്തില്‍ കൊറോണ ബാധിച്ചത് ജില്ലകള്‍, എണ്ണം എന്നിങ്ങനെ; കാസര്‍കോട്-20 പേര്‍, കണ്ണൂര്‍-10പേര്‍, കോഴിക്കോട്-രണ്ട് പേര്‍, മലപ്പുറം-നാല് പേര്‍, തൃശ്ശൂര്‍-രണ്ട് പേര്‍, എറണാകുളം-12 പേര്‍, ഇടുക്കി-1, ആലപ്പുഴ-1, കോട്ടയം-രണ്ട് പേര്‍, പത്തനംതിട്ട- ഒമ്പത് പേര്‍, തിരുവനന്തപുരം-നാല് പേര്‍.

184 ലോക രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59,295 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 58,981 പേര്‍ വീടുകളിലും 314 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9776 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 4035 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 പരിശോധനാ ഫലം നെഗറ്റീവ് ആണ്.

Top