കൊറോണ; ഇനി ശരിയായ വാര്‍ത്തകള്‍ മാത്രം അറിയാം, ഈ ട്വിറ്റര്‍ അക്കൗണ്ടിലൂടെ. . .

ന്യൂഡല്‍ഹി: കൊറോണ വൈറസ് പാന്‍ഡമെക്കിനെ കുറിച്ച് ശരിയായ വാര്‍ത്തകളും അപ്ഡേറ്റുകളും പങ്കിടുന്നതിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജാണ് തുടങ്ങിയിരിക്കുന്നത്. അതില്‍ @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡിയും ഉപയോഗിക്കുന്നു.

പകര്‍ച്ചാവ്യാധിയെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍ക്കായുള്ള വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് പേജില്‍ ആദ്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുമ്പോള്‍ അതിനെ കുറിച്ചുള്ള വിവരങ്ങളുടെ ആധിക്യമുണ്ടാവരുത്. കോവിഡ്-19 നെ കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കേണ്ടത് അത്യാവശ്യമണ്. ‘ആധികാരിക വിവരങ്ങള്‍ക്കും നോവല്‍ കൊറോണ വൈറസിലെ എല്ലാ അപ്ഡേറ്റുകള്‍ക്കും @CovidnewsbyMIB പിന്തുടരുക,” എന്ന സന്ദേശവും മന്ത്രാലയം പുതിയ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നു.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. രോഗബാധിതരുടെ എണ്ണം 1800 പിന്നിടുകയും ചെയ്തു. മഹാരാഷ്ട്രയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.10 പേരാണ് ഇവിടെ മരിച്ചത്. തെലങ്കാനയില്‍ എട്ടു പേരും ഗുജറാത്തില്‍ ആറ് പേരുമാണ് മരണപ്പെട്ടത്.

Top