ആമസോണ്‍ മേധാവിയുടെ വരുമാനത്തില്‍ 2400 കോടി ഡോളറിന്റെ വര്‍ധന

ലണ്ടന്‍: കൊറോണ കാലത്ത് ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വരുമാനത്തില്‍ ഈ ആഴ്ചയില്‍ ഉണ്ടായത് 2400 കോടി ഡോളറിന്റെ വര്‍ധന. ഇതോടെ ആകെ ആസ്തി 13900 കോടി ഡോളറിലെത്തി. അതില്‍ നിന്ന് 0.1 ശതമാനം അദ്ദേഹം ഫുഡ് ബാങ്കുകള്‍ക്ക് സംഭാവന നല്‍കി.

മൊത്തം ആസ്തിയില്‍ 5 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ആമസോണിന്റെ ഓഹരി 5.3 ശതമാനം ഉയര്‍ന്നതായും ഫോബ്സ് പറയുന്നു.

കൊറോണ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ മറ്റ് കമ്പനികള്‍ വേതനം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തപ്പോള്‍ ആമസോണ്‍ പുതിയ 175,000 ജീവനക്കാരെയാണ് നിയമിച്ചിരുന്നത്.

Top