കൊറോണ സംശയത്തില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിദേശ ദമ്പതികള്‍ കടന്ന് കളഞ്ഞു

ആലപ്പുഴ: കൊറോണ സംശയത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്ന് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ച വിദേശ ദമ്പതികള്‍ കടന്നുകളഞ്ഞു. യുകെയില്‍ നിന്ന് എത്തിയവരാണ് ഇവര്‍. ദമ്പതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി. യുകെയില്‍ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തയാറാകാതെയാണ് ഇവര്‍ കടന്നുകളഞ്ഞത്.

എക്സാണ്ടര്‍ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയത്. ട്രെയിനില്‍ കായംകുളം ഭാഗത്തേക്ക് പോയതായി വിവരം ലഭിച്ചതറിഞ്ഞ് കൊല്ലം മെമു ഹരിപ്പാട് എത്തിയപ്പോള്‍ പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല.

Top