കൊവിഡ്19; ഡയമണ്ട് പ്രിന്‍സില്‍ 88 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

യോക്കോഹാമ: ഡയമണ്ട് പ്രിന്‍സസ് കപ്പലില്‍ 88 പേര്‍ക്ക് കൂടി കൊറോണ വൈറസ് കൂടി സ്ഥിരീകരിച്ചു. ജപ്പാന്‍ തീരത്ത് പിടിച്ചിട്ടിരിക്കുകയാണ് ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പല്‍. ഇതോടെ കപ്പലില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി. ചൈനയ്ക്ക് പുറത്ത് ഏറ്റവുമധികമാളുകള്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത് കപ്പലിലാണ്.

ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരെ ജപ്പാനിലെ പ്രത്യേക ആശുപത്രികളിലേക്ക് മാറ്റും. എന്നാല്‍ കൊറോണ പോസിറ്റീവ് ആയ അറുപത്തിയഞ്ച് പേരില്‍ ഇതുവരെ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ലെന്ന് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കപ്പലില്‍ക്കഴിയുന്ന എല്ലാവര്‍ക്കും കൃത്യമായ പരിശോധനകള്‍ നടത്തി വരുന്നുണ്ടെന്ന് ജാപ്പനീസ് ആരോഗ്യമന്ത്രി അറിയിച്ചു. വൈറസ് ബാധ നെഗറ്റീവ് ആയവരെ എത്രയും പെട്ടെന്ന് തിരികെ അയക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേ സമയം കൊറോണ മരണസംഖ്യ 1,868 ആയി. 73,000ത്തിലധികം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Top