കൊറോണ; കൊച്ചി വിമാനത്താവളത്തില്‍ എത്തിയ 28 യാത്രക്കാരെ പരിശോധിച്ചു

കൊച്ചി: കോറോണ വൈറസ് ബാധിത മേഖലയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി.ഇത്തരത്തില്‍ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിയ 28 യാത്രക്കാരെയാണ് പരിശോധിച്ചത്.

ചൈനയില്‍ കൊറോണ ബാധ പടരുന്ന സാഹചര്യത്തിലാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ പരിശോധന ആരംഭിച്ചത്. വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലായിരുന്നുവെങ്കിലും പിന്നീട് ജപ്പാന്‍ തായ്‌ലാന്‍ഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും സമാനമായ കേസുകള്‍ കണ്ടെത്തുകയായിരുന്നു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് ‘കൊറോണ’ എന്ന നിഗമനമായിരുന്നു ആദ്യമുണ്ടായിരുന്നത്. ഈ രീതിയിലുള്ള വൈറസ് ബാധ പടരുന്നത് നിയന്ത്രിക്കുക താരതമ്യേന എളുപ്പമായിരുന്നു. എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണെന്ന് കഴിഞ്ഞ ദിവസം ചൈന സ്ഥിരീകരിച്ചതോടെ ലോകം അതീവ ജാഗ്രതയിലാണ്.

Top