ഇന്ത്യയില്‍ ഒരു ജീവന്‍ കൂടി എടുത്ത് ‘കൊറോണ വൈറസ്’; മരണം നാലായി

കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ഒരാള്‍ കൂടി മരിച്ചു. പഞ്ചാബിലെ ഷെഹീദ് ഭഗത് സിംഗ് നഗറില്‍ നിന്നുള്ള 70 വയസുകരാനാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ മരിച്ചവരുടെ എണ്ണം നാലായി. മരിച്ച വൃദ്ധന്‍ ഇറ്റലിയില്‍ നിന്നും ജര്‍മനി വഴിയാണ് പഞ്ചാബില്‍ എത്തിയത് എന്നാണ് അരോഗ്യ അധികൃതര്‍ നല്‍കുന്ന വിവരം.

വിമാനത്താവളത്തില്‍ വെച്ച് രോഗം സ്ഥിരീകരിച്ച ഇയാളെ പിന്നീട് ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് നില വഷളാവുകയും മരിക്കുകയുമായിരുന്നു.

രാജ്യത്തെ നിലവിലെ രോഗബാധിതരുടെ എണ്ണം 171ആയി. ഇതില്‍ 25 പേര്‍ വിദേശികളാണ്. ഹരിയാണയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്.

ഇതുവരെ 18 സംസ്ഥാനങ്ങളില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രണ്ട് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47ആയി. രോഗബാധിതരുടെ കാര്യത്തില്‍ മഹാരാഷ്ട്ര തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. രണ്ടാം സ്ഥാനം കേരളത്തിനാണ്. 27 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏകയുള്ള ആശ്വാസം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ല എന്നതാണ്.

Top