വിദേശയാത്രകള്‍ ഒഴിവാക്കണം, കേന്ദ്ര മന്ത്രിമാര്‍ക്കും ജനങ്ങള്‍ക്കും മോദിയുടെ നിര്‍ദേശം

ന്യൂഡല്‍ഹി: കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വിദേശയാത്രക്കള്‍ പരമാവധി ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം. കൂടാതെ ഒഴിച്ചുകൂടാന്‍ പറ്റാത്ത യാത്രകള്‍ അല്ലാതെ ഒരു വിദേശയാത്രയും ജനങ്ങളും നടത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

ആളുകള്‍ ഒരുമിച്ച് കൂടുന്ന സാഹചര്യം ഇല്ലാതാക്കണമെന്നും, പൊതുപരിപാടികള്‍ താല്‍കാലം വേണ്ടെന്ന് വക്കണമെന്നും മോദി പറഞ്ഞു. എന്നാല്‍ ആരും ഭയക്കേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലുകളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാറിന് നിലവിലെ സാഹചര്യങ്ങളെ കുറിച്ച് ബോധ്യമുണ്ട്. കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങളും സംസ്ഥാനങ്ങളും സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. വിസ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ നീങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 73 ആയി ഉയര്‍ന്നിട്ടുണ്ട്.

Top