കൊറോണ വൈറസ് ബാധ സംശയിച്ച് കൊച്ചിയില്‍ ഒരാള്‍ നിരീക്ഷണത്തില്‍

കൊച്ചി: കൊറോണ വൈറസ് ബാധ സംശയിച്ച് യുവാവിനെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയില്‍ നിന്നും വന്നതാണ് ഇയാള്‍. യുവാവിന് കടുത്ത പനിയും ചുമയും ഉള്ളതിനാലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയത്.

ഇന്ന് രാവിലെയാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഇയാളെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണിപ്പോള്‍ രോഗി.

സ്രവം പൂണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് കൂടുതല്‍ പരിശോധനകള്‍ക്കായി അയക്കുന്നതായിരിക്കും. ഇതിനെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Top