കൊറോണ പ്രതിരോധം: ആരോഗ്യമേഖലയ്ക്കായി ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര

മുംബൈ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കാനൊരുങ്ങി മഹീന്ദ്ര.

മഹീന്ദ്ര ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ പവന്‍ കെ ഗോയങ്കയാണ് ഈ കാര്യം ട്വിറ്ററലൂടെ അറിയിച്ചത്. ഫെയ്‌സ് ഷീല്‍ഡ് നിര്‍മാണം നാളെ മുതല്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആരോഗ്യ മേഖലയിലെ മറ്റു പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫെയ്‌സ് ഷീല്‍ഡ് നിര്‍മിക്കുന്നത്.

എത്രയും വേഗം ഫെയ്‌സ് ഷീല്‍ഡിന്റെ നിര്‍മാണം പൂര്‍ ത്തിയാക്കുമെന്നും മഹീന്ദ്ര അറിയിച്ചു. അതേസമയം, വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി മഹീന്ദ്ര വെന്റിലേറ്റര്‍ നിര്‍മാണവും ആരംഭിച്ചു കഴിഞ്ഞു.

Top