മാക്കൂട്ടം ചുരം അടച്ചത് കേന്ദ്രത്തിന്റെ ലോക്ക്ഡൗണ്‍ നിയമത്തിന്റഎ ലംഘനമെന്ന് കണ്ണൂര്‍ കളക്ടര്‍

കണ്ണൂര്‍: ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അട്ടിമറിച്ച് മാക്കൂട്ടം ചുരം റോഡ് അടച്ച കര്‍ണാടകത്തിന്റെ നടപടി കേന്ദ്രസര്‍ക്കാരിന്റെ ലോക് ഡൗണ്‍ നിയമത്തിന്റെ ലംഘനത്തിനെതിരെന്ന് കണ്ണൂര്‍ കളക്ടര്‍ ടിവി സുഭാഷ്. ഇതു സംമ്പന്ധിച്ച് കളക്ടര്‍ കര്‍ണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു.

അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നെന്നും ബദല്‍ പാതകള്‍ പ്രായോഗികമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത് നല്‍കിയത്. കണ്ണൂര്‍ ജില്ലാ ഭരണകൂടത്തിന്റെ കത്ത് ലഭിച്ച ശേഷം തുടര്‍നടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടകം ഉറപ്പ് നല്‍കിയിരുന്നു. ഹര്‍ജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവിലെ വഴി അടച്ചതിനെത്തുര്‍ന്ന് വിദഗ്ധചികിത്സ കിട്ടാതെ കാസര്‍കോട്ട് ഇന്നലെ മാത്രം മരിച്ചത് രണ്ടുപേരാണ്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബി, മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്നിവരാണ് ഇന്നലെ മരിച്ചത്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് കുമ്പള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബേബിയുടെ ജീവന്‍ രക്ഷിക്കാനായില്ല, കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ബേബി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയെയാണ് ചികിത്സക്കായി ആശ്രയിച്ചിരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു ശേഖറിന്റെ ചികിത്സ.

Top