സ്‌കൂള്‍ അടച്ചിട്ടു, കുട്ടികള്‍ക്ക് എങ്ങനെ ഭക്ഷണം ലഭിക്കും; സ്വമേധയാ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ പൂട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം ലഭിക്കും എന്ന് സുപ്രീം കോടതി. സ്വമേധയാ (സുവോ മോട്ടോ) കേസെടുത്തെന്നാണ് വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെയുടെ ബഞ്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നോട്ടീസ് അയച്ചു.

സ്‌കൂള്‍ അടച്ചാല്‍ കുട്ടികള്‍ക്ക് എങ്ങനെ ഉച്ചഭക്ഷണം നല്‍കാനാവുമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് അയച്ച നോട്ടീസിലെ ചോദ്യം. ഇന്ത്യയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ മാര്‍ച്ച് 31 വരെയാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് കൊറോണ വൈറസ് മൂലം അങ്കണവാടികള്‍ അടച്ചിടുമ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം വീട്ടിലെത്തിച്ച് കൊടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടാതെ രോഗബാധ സംശയിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം സര്‍ക്കാര്‍ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top