കൊറോണ; യുഎഇയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു, മരണം ഏഴായി

ദുബായ്: യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഫിലിപ്പൈന്‍സ്, ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം രോഗബാധ സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടു.

അതേസമയം, രോഗികള്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണന്നും അധികൃതര്‍ അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗം തടയാനുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അധികൃതര്‍ അറിയിച്ചു.

Top