കു​വൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക്​ കൂടി കൊറോണ; വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59

കുവൈത്ത് സിറ്റി: കുവൈത്തില്‍ 24 ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 59 ആയി ഉയര്‍ന്നു. 18 ഇന്ത്യക്കാരും ഒരു നേപ്പാള്‍ പൗരനും നിരീക്ഷണ ക്യാമ്പിലള്ളുവരാണ്.

ഇതില്‍ രണ്ട് ഇന്ത്യക്കാര്‍ നാട്ടില്‍ നിന്ന് വന്നവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റൊരു ഇന്ത്യക്കാരനും വൈറസ് ബാധിച്ചു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും രോഗ ബാധിതരായത്.

എന്നാല്‍ രണ്ട് ഇന്ത്യക്കാര്‍ക്കും ഒരു ബംഗ്ലാദേശ് പൗരനും രോഗം വന്നത് ഏതുവഴിയാണെന്ന് കണ്ടെത്താനായിട്ടില്ല. അതേസമയം, ബ്രിട്ടനില്‍ നിന്ന് വന്ന ഒരു കുവൈത്തിക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.

അതോടെ കുവൈത്തില്‍ ഇന്ന് 28 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ എണ്ണം 317 ആയി ഉയര്‍ന്നു. 80 പേര്‍ രോഗമുക്തി നേടി. ബാക്കി 237 പേര്‍ ചികിത്സയിലാണ്.

Top