കൊവിഡ്19 ; സൈനികതാവളത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്നവരെ വിട്ടയച്ചു

ബെര്‍ലിന്‍: കൊവിഡ് 19 വൈറസ് ബാധ സംശയിച്ച് ജര്‍മനിയിലെ സൈനികതാവളത്തില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരുന്ന നൂറോളം പേര്‍ വീടുകളിലേക്ക് മടങ്ങി. നിരീക്ഷണ കാലാവധി പൂര്‍ത്തിയായെന്നും എല്ലാവര്‍ക്കും അവരവരുടെ വീടുകളിലേക്ക് മടങ്ങാമെന്നും ആരോഗ്യ സ്റ്റേറ്റ് സെക്രട്ടറി തോമസ് ഗെഹാര്‍ട്ട് അറിയിച്ചു.

ചൈനയിലെ വുഹാനില്‍ നിന്ന് എത്തിയവരെയാണ് രണ്ടാഴ്ചയോളം നിരീക്ഷണത്തിനായി മാറ്റി പാര്‍പ്പിച്ചിരുന്നത്. വുഹാനില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലെത്തിയ സംഘത്തില്‍ ഇരുപതിലധികം ചൈനക്കാരും ഉണ്ടായിരുന്നു. കൊവിഡ് 19 ഏറ്റവും കൂടുതല്‍ ബാധിച്ച യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. 16 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫ്രാന്‍സിലെ എണ്‍പതുകാരനായ ചൈനീസ് വിനോദസഞ്ചാരി മാത്രമാണ് കൊവിഡ് 19 ബാധിച്ച് യൂറോപ്പില്‍ മരിച്ചത്.

Top