കൊല്ലത്ത് റിസോര്‍ട്ട് അടച്ച് പൂട്ടാന്‍ നിര്‍ദേശം; റിസോര്‍ട്ടിലുള്ളവരെ നിരീക്ഷിക്കും

കൊല്ലം: കൊറോണ വൈറസ് ബാധയ്‌ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലത്ത് ആയുര്‍വേദ റിസോര്‍ട്ട് അടച്ച് പൂട്ടാന്‍ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെതാണ് തീരുമാനം. ചിറക്കരയില്‍ പ്രവര്‍ത്തിക്കുന്ന മൈത്രി റിസോര്‍ട്ട് പൂട്ടാനാണ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

ആയുര്‍വേദ ചികിത്സയ്ക്കായി 42 പേര്‍ ഈ റിസോര്‍ട്ടില്‍ താമസിക്കുന്നുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് എത്തിയവരുള്‍പ്പെടെ ഇവിടെയുണ്ടെന്നാണ് വിവരം. റിസോര്‍ട്ട് പൂട്ടി സീല്‍ വയ്ക്കുമെന്നാണ് വിവരം. റിസോര്‍ട്ട് പ്രവര്‍ത്തനം നിര്‍ത്തി ഐസൊലേഷന്‍ സെന്ററായി മാറ്റാനാണ് സാധ്യത. ഇവിടെ ഉള്ള വിദേശികളടക്കമുള്ളവരെ റിസോര്‍ട്ടില്‍ തന്നെ നിരീക്ഷണത്തില്‍ വയ്ക്കും. പുറത്ത് നിന്ന് ഇനി ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല.

നിലവില്‍ ജില്ലയില്‍ നിലവില്‍ ജില്ലയില്‍ 10 പേര്‍ ആശുപത്രി നിരീക്ഷണത്തിലാണ്. 140 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. 125 സാമ്പിളുകള്‍ ജില്ലയില്‍ പരിശോധനയ്ക്കായി അയച്ചതില്‍ എഴുപത്തിയഞ്ച് പേരുടെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചിട്ടുണ്ട്.

Top