കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനി തൃശ്ശൂരില്‍ ചികിത്സയില്‍, ആശങ്ക വേണ്ട! ആരോഗ്യമന്ത്രി

shailaja

ചൈനയില്‍ നിന്ന് കേരളത്തിലെത്തിയ വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധിച്ചെന്ന് വാര്‍ത്തയില്‍ സ്ഥിരീകരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെപ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നതായി ആരോഗ്യമന്ത്രി പറഞ്ഞു. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനി ഉള്ളത്.

അതേസമയം വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. കേരളത്തില്‍ നിന്ന് 20 പേരുടെ സാമ്പിള്‍ അയച്ചിരുന്നെന്നും ഇവരില്‍ ഒരാളുടെ സാമ്പിള്‍ പോസിറ്റീവ് ആവുകയുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് 806 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശ്ശൂരിലേക്ക് തിരിക്കും. ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ തൃശ്ശൂരില്‍ യോഗം ചേരും എന്നും വിവരങ്ങള്‍ പുറത്ത് വരുന്നു. മാത്രമല്ല പനിയും, ചുമയുമായി വരുന്ന രേഗികളെ പ്രത്യേകം നിരീക്ഷിക്കുമെന്നും മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.

Top