കൊറോണ വൈറസ്; അധികം പൊലിപ്പിച്ച് സംസാരിക്കേണ്ട, തൃശ്ശൂരില്‍ മൂന്നു പേര്‍ പിടിയില്‍

തിരുവനന്തപുരം: കൊറോണ വൈറസിനെ കുറിച്ച് നുണ പ്രചരണം നടത്തിയ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരിലാണ് സംഭവം. ഐപിസി 268, 505(1)(ബി) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120 വകുപ്പും അനുസരിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല വ്യാജവാര്‍ത്ത പ്രചരിപ്പിച്ച് അറസ്റ്റിലായവരുടെ പോസ്റ്റുകള്‍ ഫോര്‍വേഡ് ചെയ്ത ആറു പേരെ തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഇവരേയും കേസില്‍ പ്രതിചേര്‍ക്കുമെന്നാണ് വിവരം. ഇത്തരത്തില്‍ എന്തെങ്കിലും പരാമര്‍ശം നടത്തുന്നതും സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണെന്ന് മുന്നറിയിപ്പുണ്ട്. ഇത് അവഗണിച്ചാണ് വ്യാജവാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

വ്യാപാരിയുടെ മകള്‍ക്കു കൊറോണ വൈറസ് ബാധയുണ്ടെന്ന് വാട്‌സ്ആപ്പിലൂടെ വ്യാജ സന്ദേശം അയച്ച യുവതിയെ പഴയന്നൂരില്‍ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വ്യാജ വാര്‍ത്ത വിശ്വസിച്ച് പ്ലസ്ടു സഹപാഠികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശമയച്ചതാണു യുവതിക്കു പണിയായത്.

Top