ഇതൊക്കെ കേരളത്തിന് നാണക്കേടാണ്; ചാടിപ്പോയ പൊലീസുകാരനെ ആശുപത്രിയിലെത്തിച്ചു!

തിരുവനന്തപുരം: കൊറോണ വൈറസ് സംശയിച്ച് നിരീക്ഷണത്തിലിരിക്കുകയും പിന്നീട് ചാടിപോകുകയും ചെയ്ത മുന്‍ പൊലീസുകാരനെ തിരിച്ചെത്തിച്ചെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം. ബുധനാഴ്ച രാവിലെ 11 മണി മുതലാണ് അമ്പൂരി സ്വദേശിയെ കാണാതായത്.

അതേസമയം, ആശുപത്രിയില്‍ വിവരം അറിയിക്കാതെയാണ് ഇയാള്‍ പോയത്‌. തുടര്‍ന്ന് ഉച്ചകഴിഞ്ഞു രണ്ടോടെയാണ് പൊലീസ് ഇയാളെ പിടികൂടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇയാള്‍ എആര്‍ ക്യാമ്പിലും എത്തിയിരുന്നതായാണ് വിവരം. നേരത്തെ, ഇയാളെ സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു.

കൂടുതലായി മലയാളികളാണ് ഇത്തരത്തില്‍ നിരീക്ഷണത്തിലിരിക്കെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കടന്നുകളയുന്നത്. ഈ പ്രവണ തെറ്റാണെന്നും നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അതിനൊന്നും വിലനല്‍കാതെയാണ് പലരുടേയും പെരുമാറ്റം.

Top