കെഎസ്ആര്‍ടിസി ബസ്സില്‍ വിദേശികള്‍; ജനങ്ങളുടെ പരാതിയില്‍ പൊലീസെത്തി

കണ്ണൂര്‍: കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ കയറിയ വിദേശികളെ സഹയാത്രികരുടെ പ്രതിഷേധം കാരണം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ബസില്‍ വിദേശികളെ കണ്ടത്തിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും കണ്ടക്ടറോട് പരാതിപ്പെടുകയും ചെയ്തു. ഇതോടെ ജീവനക്കാര്‍ ബസ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ഫ്രാന്‍സില്‍ നിന്നുള്ള ഈ രണ്ട് വിദേശികളേയും പൊലീസ് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. മാനന്തവാടിയില്‍ നിന്നുമാണ് ബസ് കണ്ണൂര്‍ക്ക് വന്നത്. കണ്ണൂരില്‍ ടൂറിസ്റ്റ് കേന്ദ്രമായ പൈതല്‍ മലയില്‍ അമേരിക്കയില്‍ നിന്നും വന്ന ദമ്പതികളും കുഞ്ഞും ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധിച്ച ഇവര്‍ക്ക് രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ റിസോര്‍ട്ടില്‍ തന്നെ ഐസൊലേഷനില്‍ പാര്‍പ്പിക്കാന്‍ തീരുമാനിച്ചു.

Top