ദക്ഷിണകൊറിയയെ പിടിമുറുക്കി കൊറോണ; മരണം ഏഴായി, രോഗബാധിതരുടെ എണ്ണം 763

സീയൂള്‍: ആഗോളതലത്തില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ കലി അടങ്ങുന്നില്ലെന്ന് റിപ്പോര്‍ട്ട്. ചൈനക്ക് പിന്നാലെ ദക്ഷിണകൊറിയയിലാണ് വൈറസ് താണ്ഡവമാടുന്നത്. ദക്ഷിണകൊറിയയില്‍ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. പുതുതായി 161 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കുകകൂടി ചെയ്തതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 763 ആയി ഉയര്‍ന്നു.

വൈറസ് പടര്‍ന്നിരിക്കുന്നത് കിഴക്കന്‍ കൊറിയയിലെ ഡെയിഗു, ചെങ്‌ഡോ നഗരങ്ങളിലാണ് . ഭൂരിഭാഗം രോഗികളും ഡെയിഗുവിലെ ഒരു മതസംഘടനയുമായും ചെങ്‌ഡോയിലെ ഒരു ആശുപത്രിയുമായും ബന്ധമുള്ളവരാണ്. ഇരു നഗരങ്ങളെയും പ്രത്യേക പരിരക്ഷാ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ കാര്യങ്ങള്‍ ഗൗരവതരമാണെന്നും രോഗബാധ നിയന്ത്രിക്കുന്നതില്‍ വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അറിയിച്ചിരുന്നു. രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്

Top