അനിയന്ത്രിതമായി കൊറോണ; ലോകാരോഗ്യ സംഘടന ചൈനയിലേക്ക്‌

വുഹാന്‍: കൊറോണ വൈറസ് ബാധിച്ചുള്ള മരണം ഏറിയതോടെ ലോകാരോഗ്യ സംഘടന ചൈനയിലേക്ക് തിരിച്ചു. 908 പേര്‍ക്കാണ് ഇതിനോടകം വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇന്നലെമാത്രം ഹുബൈ പ്രവിശ്യയില്‍ 91 പേരാണ് മരിച്ചത്. മേഖലയില്‍ 2618 പേര്‍ക്ക് പുതിയതായി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ലോകത്താകെ കൊറോണ ബാധിച്ചവരുടെ എണ്ണം 40,000 കവിഞ്ഞു.

അതേസമയം കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് ഇന്ത്യ സഹായ വാഗ്ദാനം നല്‍കി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. വെല്ലുവിളി നേരിടാന്‍ ഇന്ത്യയുടെ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊറോണ ബാധിച്ച് ഉണ്ടായ മരണത്തില്‍ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. ഹുബൈ പ്രവിശ്യയില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നന്ദിയും രേഖപ്പെടുത്തി.

Top