ചൈനയിലെ പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്കും ചൈനക്കും ഒപ്പം നില്‍ക്കുമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നതിന് വിദേശകാര്യ മന്ത്രാലയത്തിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചൈനക്കൊപ്പം നില്ക്കുമെന്നും വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാ സഹായങ്ങളും രാജ്യത്തിന് വേണ്ടി ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ വുഹാനിലെ 500 പേര്‍ ഉള്‍പ്പെടെ 28,000 പാകിസ്ഥാന്‍ വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ പഠിക്കുന്നുണ്ടെന്ന് പാക് വിദേശകാര്യ ഓഫീസ് അറിയിച്ചു. ഇതില്‍ ചൈനയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ പാക് വിദ്യാര്‍ത്ഥികളെ കഴിഞ്ഞ ദിവസങ്ങളില്‍ നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പാക് സര്‍ക്കാരിനോട് സമൂഹമാധ്യമങ്ങള്‍ വഴി സഹായം അഭ്യര്‍ഥിക്കുകയുമുണ്ടായി. അതേ സമയം വിദ്യാര്‍ത്ഥികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിച്ചെന്നും അവര്‍ തന്നെ ചില സാഹചര്യങ്ങള്‍ മനസിലാക്കി മടങ്ങിവരാന്‍ സന്നദ്ധത പ്രകടിപ്പിച്ചില്ലെന്നും ആരോഗ്യമന്ത്രിയുടെ പി എ പറഞ്ഞു.

Top