കൊറോണ പ്രതിരോധ മാര്‍ഗ നിര്‍ദേശം; വീഡിയോ പുറത്തിറക്കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയിലാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള ഏതാനും ചില വഴികള്‍ പരിചയപ്പെടുത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമിലാണ് മോദി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇപ്പോള്‍ കിംവദന്തികള്‍ അതിവേഗം പ്രചരിക്കുകയാണെന്നും ഇവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും മോദി വീഡിയോയില്‍ ആവശ്യപ്പെടുന്നു.

Top