ഏലൂരില്‍ യുവതിക്ക് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ ആശങ്കയെന്ന് അധികൃതര്‍

കളമശേരി : ഏലൂരില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏലൂര്‍ രണ്ടാം വാര്‍ഡിലെ യുവതിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യുവതിയുടെ സമ്പര്‍ക്ക പട്ടിക ആശങ്ക ഉണ്ടാക്കുന്നതാണെന്ന് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഏലൂര്‍ ഇഎസ്ഐ ആശുപത്രിയിലടക്കം മറ്റ് ആശുപത്രികളിലും യുവതി ചികിത്സ തേടിയിരുന്നു. ഈ സമയം ആശുപത്രി സന്ദര്‍ശിച്ചവര്‍, യുവതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ആരൊക്കെ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കുകയാണ്.

Top