കേരളം ഒറ്റക്കെട്ടായി പ്രതിരോധത്തിന്; സംഭാവനകള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഹൈബി ഈഡന്‍ എംപി ഒന്നരക്കോടി അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഊരാളുങ്കല്‍ ലേബര്‍ കോര്‍പ്പറേറ്റ് സൊസൈറ്റി രണ്ട് കോടി രൂപ, കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ് 51 ലക്ഷം രൂപ, പി കെ ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോട് 50 ലക്ഷം രൂപ, ഫാരിസണ്‍സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കോഴിക്കോടും 50 ലക്ഷം രൂപ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും തിരുവിതാംകൂര്‍ രാജകുടുംബാഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് എന്നവര്‍ ഓരോ ലക്ഷം രൂപ വീതം എന്നിങ്ങനെ കൊവിഡ് അതിജീവനത്തിനായി സംഭവന ലഭിച്ചിട്ടുണ്ട്.

കല്യാണ്‍ സില്‍ക്സിലെ തൊഴിലാളികളും ജീവനക്കാരും അവരുടെ വേതനത്തില്‍ നിന്ന് 17,25,000 രൂപ നല്‍കും. സ്വകാര്യ മേഖലയിലും ഇത്തരം മുന്‍കൈ ധാരാളമായി ഉണ്ടാകുന്നു എന്ന് മികച്ച മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top