കൊവിഡ് 19 ; വ്യാപനത്തില്‍ കുറവുളളതായി ചൈനീസ് ആരോഗ്യ മന്ത്രാലയം

ബീജിങ്: ചൈനയില്‍ കൊവിഡ് 19ന്റെ വ്യാപനത്തില്‍ കുറവ് വന്നതായി അതികൃതര്‍. തുടര്‍ച്ചയായ മൂന്നാം ദിവസവും പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. 68,500 പേര്‍ക്കാണ് നിലവില്‍ രാജ്യത്താകമാനം വൈറസ് ബാധയുള്ളത്. ഇതില്‍ പുതുതായി 2009 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 142 പേരാണ് കഴിഞ്ഞ ദിവസം രോഗബാധ മൂലം മരിച്ചത്. ഇതോടെ ആകെ മരണം 1665 ആയി. ഇന്ത്യയിലടക്കം 24 രാജ്യങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നാലെ ചൈനയില്‍ നിന്നുള്ളവര്‍ക്കും, ചൈനയിലേക്ക് പോകുന്നവര്‍ക്കും പല രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തി.

Top