കൊറോണ വൈറസ് ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

kk shylaja

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. കേരളത്തില്‍ മൂന്നു പേര്‍ക്ക് വൈറസ് ബാധ ഉണ്ടായി. ഇവര്‍ക്കൊപ്പം ചൈനയില്‍ നിന്നു വന്ന 79 പേര്‍ക്കു കൂടി രോഗം ഉണ്ടായേക്കാം എന്ന ആശങ്കയിലാണ്. ചൈനയില്‍ നിന്നു വന്ന ശേഷം സര്‍ക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നതു കുറ്റകൃത്യമായി കണക്കാക്കി നടപടി എടുക്കേണ്ടിവരുമെന്നും മന്ത്രി അറിയിച്ചു.

Top