അടങ്ങാത്ത വിളയാട്ടം; കൊറോണ ബാധിച്ച് ഇന്നലെമാത്രം മരിച്ചത് 108 പേര്‍

ബെയ്ജിങ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചുന്നു. ഇന്നലെമാത്രം മരിച്ചത് 108 പേരാണ് എന്ന് വിവരം. ഇതില്‍ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. ഇതോടെ മരണസംഖ്യ ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. 2,478 പേര്‍ക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000 കവിഞ്ഞു.

രോഗം സുഖപ്പെട്ട 3996 പേര്‍ തിങ്കളാഴ്ച ആശുപത്രി വിട്ടു. 2003ല്‍ ചൈനയുള്‍പ്പെടെ 20ലേറെ രാജ്യങ്ങളില്‍ പടര്‍ന്നു പിടിച്ച സാര്‍സ് 774 പേരുടെ ജീവനാണെടുത്തത്. അതേ സമയം, പുതിയതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ കുറവു വന്നുതുടങ്ങിയത് ആശ്വാസമായി.

Top