പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച്ച അവധി പ്രഖ്യാപിച്ചു. കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായാണ്പത്തനംതിട്ട, കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്‌കൂളുകള്‍, പോളി ടെക്‌നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ മാര്‍ച്ച് ഒമ്പതിന് അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി, ബോര്‍ഡ് പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കോട്ടയം കളക്ടര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്നാണ് നിര്‍ദ്ദേശം. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എസ്എസ്എല്‍സി പരീക്ഷകള്‍ മുന്‍കരുതലുകളോടെ നടത്തും.

പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പത്തുസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മാസ്‌കുകള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധന നടത്തും. പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മെഡിസിന്‍ കൊടുരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252.

Top