ചിങ്ങവനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ചിങ്ങവനത്ത് അഞ്ച് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച യുവാവിന്റെ വീടിനു സമീപത്തെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 85 പേരുടെ സാംപിള്‍ പരിശോധിച്ചതിലാണ് അഞ്ച് പേര്‍ കൂടി പോസിറ്റീവായത്.

ഇതില്‍ രണ്ട് പേര്‍ സ്ത്രീകളും, മൂന്ന് പേര്‍ പുരുഷന്മാരുമാണുള്ളത്. യുവാവിന്റെ വീടിന്റെ പരിസരത്ത് നടന്ന നൂല് കെട്ടിനും, മരണാനന്തര ചടങ്ങിലും പങ്കെടുത്തവരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Top