കൊറോണ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂം തുറന്നു

തിരുവനന്തപുരം: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നതായി ആരോഗ്യവകുപ്പ്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറേറ്റിലും ജില്ലാ മെഡിക്കല്‍ ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

തൃശൂര്‍ ജില്ലയില്‍ 125 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുളളത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 10 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ബൈസ്റ്റാന്‍ഡേഴ്സായ അഞ്ച് പേരെ കൂടി ആശുപത്രിയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 12 പേരും ജനറല്‍ ആശുപത്രിയില്‍ 3 പേരുമാണ് നിരീക്ഷണത്തിലുളളത്.

രോഗബാധിത മേഖലകളില്‍ നിന്ന് മടങ്ങിയെത്തിയവരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. നിലവില്‍ 110 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാണ്.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തുന്നതിനായി 64 ഐസൊലേഷന്‍ മുറികള്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കി. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂര്‍, ചാവക്കാട്, വടക്കാഞ്ചേരി, തൃശൂര്‍ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലായാണ് ഐസൊലേഷന്‍ മുറികള്‍ സജ്ജമാക്കിയിട്ടുളളത്.

സ്വകാര്യ ആശുപത്രികളിലും നിരീക്ഷണ- ചികിത്സാ സൗകര്യങ്ങള്‍ മൂന്‍കൂറായി ഏര്‍പ്പെടുത്തി. ഐഎംഎയുടെ സഹകരണത്തോടെയാണ് വിവിധ സ്വകാര്യ ആശുപത്രികളില്‍ ഐസൊലേഷന്‍ മുറികള്‍ ഒരുക്കിയിട്ടുളളത്. ചികിത്സക്കും നിരീക്ഷണത്തിനുമാവശ്യമായ അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇവിടങ്ങളിലും രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുക.

രോഗം സംശയിക്കുന്നവരെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി 12 ആംബുലന്‍സുകള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ജീവനക്കാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കുമായുളള പരിശീലന പരിപാടികള്‍ക്കും തുടക്കം കുറിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശവര്‍ക്കര്‍മാര്‍ എന്നിവര്‍ക്കും അടിയന്തിരമായി പരിശീലനം നല്‍കും.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആവശ്യമെങ്കില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സ്പ്ലൈകോ ഡിപ്പോകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാമൂഹ്യ പിന്തുണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങളുടെ സംശയനിവൃത്തിക്കായി കണ്‍ട്രോള്‍ റൂമില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസ് കണ്‍ട്രോള്‍ റൂം – ഫോണ്‍: 0487-2320466 (ഐ.ഡി.എസ്.പി.), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്).

ജില്ലാ കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ 0487-2362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവര്‍ 0487 കോഡ് ചേര്‍ത്ത് വിളിക്കണം

Top