പിടിവിടാതെ കൊറോണ; ബെഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു

ദോഹ: നിയന്ത്രണാധീതമായി പടരുന്ന കൊറോണ വൈറസ് ബഹ്റൈനിലും കുവൈത്തിലും സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്ന് പേര്‍ക്കും ബഹ്റൈനില്‍ ഒരാള്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.

കൊറോണ സ്ഥിരീകരിച്ചവര്‍ അടുത്തിടെ ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണെന്ന് ബഹ്റൈന്‍, കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ ബാധയില്‍ ഇതുവരെ 12 പേരാണ് ഇറാനില്‍ മരണപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്.

Top