സൗദിയിലെ നഴ്സുമാരുടെ വിഷയത്തില്‍ ഇടപെടണം; കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: സൗദി അറേബ്യയിലുള്ള മലയാളി നഴ്സുമാര്‍ കൊറോണ വൈറസ് ഭീഷണി നേരിടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തിന് കത്തയച്ചു.സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുളളത്.

ഫിലിപ്പൈന്‍സ് യുവതിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിനിയായ നഴ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കത്ത്.

Top