കൊറോണ; ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 2 ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു

ടോക്യോ: കൊറോണാവൈറസ് ബാധ പടര്‍ന്നുപിടിച്ചതിനെത്തുടര്‍ന്ന് ജപ്പാന്‍ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രണ്ട് ഇന്ത്യക്കാര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. ഇന്നലെ ബാധയെ തുടര്‍ന്ന് ഒരു കപ്പല്‍ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നും ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്നും ജപ്പാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

3700 ഓളം യാത്രക്കാരും ജീവനക്കാരുമാണ് ഈ കപ്പലിലുള്ളത്. ഇവരില്‍ 138 പേര്‍ ഇന്ത്യക്കാരാണ്. കപ്പലിലുള്ളവരില്‍ 218 പേര്‍ക്ക് ഇതിനോടകം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Top