കലിയടങ്ങാതെ കൊറോണ ! ഇന്നലെ മരിച്ചത് 109 പേര്‍, മരണ സംഖ്യ 2,345ആയി

ബെയ്ജിംഗ്: ആഗോളതലത്തില്‍ ഭീതിപരത്തി നിയന്ത്രാണാധീതമായി തുടരുന്ന കൊറോണ വൈറസ് എന്ന കൊവിഡ്19 ആയിരങ്ങളുടെ ജീവനാണ് ഇതിനോടകം എടുത്തിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച പൊലിഞ്ഞത് 109 പേരുടെ ജീവനാണ്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 2,345ആയി. മാത്രമല്ല 397 പേര്‍ക്കു കൂടി വെളളിയാഴ്ച വൈറസ് ബാധസ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76,288 ആയി.

അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ ഹുബെയ് പ്രവിശ്യയില്‍ ഉള്‍പ്പെടെയുള്ള ചൈനീസ് ജയിലുകളില്‍ ഏകദേശം 450 തടവുകാര്‍ക്കും, പോലീസുകാര്‍ക്കും കൊറോണരോഗം പിടിപെട്ടതായി സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലുള്ള ജിനിംഗ് നഗരത്തിലെ ജയിലില്‍ 207 തടവുകാര്‍ക്കും, പോലീസുകാര്‍ക്കും രോഗം പിടിപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാനില്‍ രണ്ടു പേര്‍ കൊറോണമൂലം മരിച്ചു. 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണകൊറിയയിലും ഇതിനകം രണ്ടുപേര്‍ കൊറോണ ബാധിച്ച് മരിച്ചു. ദക്ഷിണകൊറിയയിലെ കൊറോണ രോഗികളുടെ എണ്ണം 204 ആയി. ഇതോടെ മാളുകളും റസ്റ്റോറന്റുകളും അടച്ചിട്ടിരിക്കുകയാണ്.

Top