കര്‍ണാടകയില്‍ മൂന്ന് പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം നാലായി

ബെംഗളൂരു: കര്‍ണാടകയില്‍ മൂന്ന് പുതിയ കൊറോണ വൈറസ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം നാലായി.

വൈറസ് ബാധിച്ചവരെയും കുടുംബാംഗങ്ങളെയും ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. വൈറസ് പടര്‍ന്നു പിടിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി ശ്രീരാമുലു ജനങ്ങളോട് അഭ്യര്‍ഥിച്ചു.

അതേസമയം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചീഫ് സെക്രട്ടറി ടി എം വിജയ് ഭാസ്‌കര്‍ യോഗം ചേര്‍ന്നു. കൊറോണ വൈറസ് ബാധ നേരിടുന്നതിനുള്ള നടപടിക്രമങ്ങള്‍ യോഗം ചര്‍ച്ചചെയ്തു.

കഴിഞ്ഞ ദിവസമാണ് കര്‍ണാടകത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍നിന്ന് അടുത്തിടെ എത്തിയ സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ക്കാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചത്.

Top