കൊറോണ വൈറസ്; ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച വിസകള്‍ റദ്ദാക്കി

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഫെബ്രുവരി അഞ്ചിന് മുമ്പ് ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് അനുവദിച്ച റെഗുലര്‍, ഇ-വിസകള്‍ റദ്ദാക്കി. ഇമിഗ്രേഷന്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഹോങ് കോങ്, മക്കാവൂ, തായ് വാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത് ബാധകമല്ല. ചൈനയില്‍ ഉള്ളവരോ, ജനുവരി 15 ന് ശേഷം ഇവിടെ എത്തിയവരോ ആയ വിദേശികള്‍ വിമാനമാര്‍ഗമോ, ജലമാര്‍ഗമോ, കരമാര്‍ഗമോ ഇന്ത്യയിലേക്ക് കടക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മ്യാന്‍മര്‍, ബംഗ്ലാദേശ്, അതിര്‍ത്തികളില്‍ ഇന്ത്യ സ്‌ക്രീനിങ്ങും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ സമാനമായ സ്‌ക്രീനിങ്ങും പരിശോധനയും വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top