പട്ന: കൊവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.ബിഹാറിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പട്ന എയിംസില്‍ ചികിത്സയിലായിരുന്ന 38കാരനാണ് മരിച്ചത്.ഖത്തറില്‍ നിന്ന് മടങ്ങിയെത്തിയതാണിയാള്. ശനിയാഴ്ചയാണ് മരണം സംഭവിച്ചതെങ്കിലും പോസിറ്റീവാണെന്ന പരിശോധനാ ഫലം ലഭിച്ചത് ഞായറാഴ്ചയാണ്.
341 people have tested positive for #Coronavirus in India: Indian Council of Medical Research (ICMR) pic.twitter.com/EEVSZj15gN
— ANI (@ANI) March 22, 2020
ഇന്ന് മഹാരാഷ്ട്രയിലും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.മുംബൈയിലെ എച്ച് എന്‍ റിലയന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 63കാരനാണ് മരിച്ചത്. മാര്‍ച്ച് 21നാണ് ഇയാളെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ ഇന്ന് ഒരു മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബീഹാറില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം ആറായി. നേരത്തെ ഡല്‍ഹി, കര്‍ണാടക, രാജസ്ഥാന്, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
മഹാരാഷ്ട്രയില്‍ 84 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും മഹാരാഷ്ട്രയിലാണ്. കേരളമാണ് രണ്ടാമത്. ഇവിടെ 52 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിലെ ജോധ്പുരിലും ചണ്ഡീഗഢിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 341ആയി. ഇതില്‍ 63 കേസുകള്‍ വെള്ളിയാഴ്ചയും 40 കേസുകള്‍ ശനിയാഴ്ചയുമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്ക് ഇന്ത്യ എത്തിയതിന്റെ സൂചനകളാണ് ഈ കേസുകള്‍ കാണിക്കുന്നത്.